jecob
യൂത്ത് ഫ്രണ്ട് (ജേക്കബ്) നിയോജകമണ്ഡലം കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ നിൽപ്പ് സമരം സംസ്ഥാന ജനറൽ സെക്രട്ടരി പ്രിൻസ് വെള്ളറക്കൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷികബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (ജേക്കബ്) നിയോജകമണ്ഡലം കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ നിൽപ്പ് സമരം സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഡയസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ നിഥിൻ സിബി, ഫെനിൽ പോൾ, അഖിൽ കാഞ്ഞിരക്കാട് എന്നിവർ പ്രസംഗിച്ചു.