 
പറവൂർ: കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിംഗിൽ ഒന്നാം റാങ്ക് ലഭിച്ച മാല്യങ്കര എസ്.എൻ.എം എൻജനിയറിംഗ് കോളേജിലെ എ. നിർമ്മലിനെ കോളേജ് മാനേജുമെന്റും പി.ടി.എയും അനുമോദിച്ചു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ബി. രാജീവ്, സെക്രട്ടറി ടി.എസ്. ബിജിൽകുമാർ എന്നിവർ ചേർന്ന് സ്വർണമെഡലും കാഷ് അവാർഡും സമ്മാനിച്ചു. കോളേജ് മാനേജർ ടി.എസ്. രാജീവ്, പ്രിൻസിപ്പൽ ഡോ. വി.ആർ. ശശികുമാർ, പി.ടി.എ പ്രസിഡന്റ് ബെന്നി പാപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.