മൂവാറ്റുപുഴ: കിടപ്പാടമില്ലാത്തവർക്ക് ലൈഫ് പദ്ധതിയിൽപ്പെടുത്തി 284 കുടുംബങ്ങൾക്ക് വീട് നൽകിയതായി മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 74 കുടുംബങ്ങൾക്കുകൂടി ഉടൻ വീടു നൽകുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ നാലര വർഷക്കാലം മൂവാറ്റുപുഴ നഗരസഭ അതിർത്തിയിൽ സമാനതകളില്ലാത്ത വികസനമാണ് നടന്നിട്ടുള്ളതെന്നും ചെയർപേഴ്സൺ പറഞ്ഞു.

സ്മൃതികുടീരം സ്മശാനത്തിന്റെ ഉദ്ഘാടനം 28ന് രാവിലെ 11ന് നടക്കും.നിലവിലുള്ള സ്മശാനത്തിനോട് ചേർന്ന് ഒരു ബർണർ കൂടി വച്ച് ഒരു സമയം രണ്ട് മൃദുദേഹങ്ങൾ ദഹിപ്പിക്കുവാൻ കഴിയുന്ന രീതിയിലാണ് പുതിയ സ്മശാനം നിർമ്മിച്ചിരിക്കുന്നത്. 2004- ൽ നിർമ്മിച്ച സ്മശാനത്തിൽ ഒരു ദിവസം നാല് മൃദുദേഹമാണ് ദഹിപ്പിക്കുവാൻ കഴിയുമായിരുന്നൊള്ളു. ഇന്നത്തെ സാഹചര്യത്തിൽ ഇത് പോരെന്ന് നിരവധി പേർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുതി സ്മശാനം കൂടി നിർമ്മിക്കുവാൻ നഗരസഭ തയ്യാറായത്. ഇനിമുതൽ സ്മൃതി കുടീരം എന്നപേരിലായിരിക്കും സ്മശാനം അറിയപ്പെടുന്നതെന്നും ഉഷശശീധരൻ പറഞ്ഞു. നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സഹീറും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

ഷീ ലോഡ്ജിന്റെ ഉദ്ഘാടനം 27

മൂവാറ്റുപുഴയിലെത്തുന്ന വനിത യാത്രക്കാർക്ക് സുരക്ഷിതമായി താമസിക്കുന്നതിന് നിമ്മിച്ചിരിക്കുന്ന ഷീ ലോഡ്ജിന്റെ ഉദ്ഘാടനം 27 രാവിലെ 11ന് നടക്കും. ഒരേ സമയം 8 സ്ത്രീകൾക്ക് താമസിക്കുവാൻ കഴിയുന്ന ഷീ ലോഡ്ജിന്റെ നടത്തിപ്പ് കുടുംബശ്രീയേയാണ് ഏല്പിച്ചിരിക്കുന്നത്. എല്ലാ സൗകര്യങ്ങളോടുകൂടിയാണ് ഷീ ലോഡ്ജ് നിർമ്മിച്ചിരിക്കുന്നത്.