mattal
കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രാങ്കണത്തിൽ ഹൈമാസ്റ്റ് ലൈറ്റ് പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കെ.കെ. മാധവൻ, പി.ഡി. മാർട്ടിൻ, ടി.കെ. പത്മനാഭൻ, ആന്റണി പൈനുതറ, സി.വി. വിശ്വം എന്നിവർ സമീപം

കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രാങ്കണത്തിൽ പി.ടി. തോമസ് എം.എൽ.എയുടെ വികസനഫണ്ടുപയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് പി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആന്റണി പെരുമന, മുൻ കൗൺസിലർ ടി.കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ സ്വാഗതവും പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ നന്ദിയും പറഞ്ഞു.