പറവൂർ: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിദേശ പെട്രോളിയം കമ്പനിയായ ആരംക്കോയുടെ സ്പോൺസർഷിപ്പിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ച മൈസൂർ സാൻഡൽ സോപ്പുകൾ റെഡ് ക്രോസ് സൊസൈറ്റി പറവൂർ യൂണിറ്റ് വിതരണം ചെയ്തു.താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും പൊലീസ്, ഫയർ സ്റ്റേഷനുകളിലും പൊതു സ്ഥാപനങ്ങളിലുമാണ് ബ്രേക്ക് ദി ചെയിന്റെ ഭാഗമായി റെഡ് ക്രോസ് സൊസൈറ്റി സോപ്പുകൾ വിതരണം നടത്തിയത്. പറവൂർ പ്രസ് ക്ലബിൽ നടന്ന ചെയർമാൻ വിദ്യാധരമേനോനിൽ നിന്നും പ്രസ് ക്ലബ് ഭാരവാഹി എം.ബി. പ്രസാദ് ഏറ്റുവാങ്ങി. സൊസൈറ്റി ഭാരവാഹികളായ ജോസ് പോൾ വിതയത്തിൽ, എം.എം. ജോസ്, വി.എൻ. സന്തോഷ്കുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് കെ. രാജേഷ്, ശശി പെരുമ്പടപ്പിൽ എന്നിവർ സംസാരിച്ചു.