anwar-sadath-mla
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഗ്ലൂക്കോമീറ്റർ വിതരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ബി.പി.എൽ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 82 പേർക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്തു. ഒന്നിന് 2000 രൂപയോളം വില വരും. അൻവർ സാദത്ത് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖരവാര്യർ, അംഗങ്ങളായ രാജേഷ് മഠത്തിമൂല, സി.എസ്. രാധാകൃഷ്ണൻ, സന്ധ്യാ നാരായണപിള്ള, കെ.സി. രാജപ്പൻ, സി.ഡി.പി.ഒ ഗായത്രി വർമ്മ, ബി.ഡി.ഒ വിജയൻ, ബ്ലോക്ക് കോ ഓർഡിനേറ്റർ ജസ്റ്റിൻ എന്നിവർ സംസാരിച്ചു. പോഷക മാസാചരണത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയ ഗീത, രണ്ടാം സ്ഥാനം നേടിയ ഷെറിൻ എന്നിവർക്ക് എം.എൽ.എ സമ്മാനം നൽകി.