vattuva-sabha
ആദിവാസി - ദലിത് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേട്ടുവ സ്റ്റേറ്റ് മഹാസഭ പറവൂർ താലൂക്ക് കമ്മിറ്റി പറവൂരിൽ നടത്തിയ നില്പുസമരം.

പറവൂർ: വിദ്യാഭ്യാസ ജന്മാവകാശം എന്ന സന്ദേശവുമായി ആദിവാസി - ദളിത് വിദ്യാർത്ഥികൾ വയനാട്ടിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യന പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ പറവൂർ താലൂക്ക് കമ്മിറ്റി നില്പുസമരം നടത്തി. താലൂക്ക് പ്രസിഡന്റ് പി.കെ. ശശി, സെക്രട്ടറി സി.കെ. രാജേന്ദ്രകുമാർ, രാധാകൃഷ്ണൻ ഏഴിക്കര, ശരത്ത് മൂത്തകുന്നം തുടങ്ങിയവർ പങ്കെടുത്തു.