
പനങ്ങാട്: മത്സ്യ ലേലവും വിപണനവുമായി
ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ് .പി തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർഡിനൻസ് കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു.
പ്രതിഷേധ സമരം ജില്ലാ കമ്മിറ്റി അംഗം വി.ടീ.വിനീത് ഉദ്ഘാടനം ചെയ്തു. സബിതാ സുഭാഷ്, കെ.ടി.സാബു, കെ ബിന്ദു എന്നിവർ സംസാരിച്ചു