കൊച്ചി: മിനിറ്റിൽ ഒന്നു വച്ച് ദിവസം 500 ലധികം പേരുടെ എക്‌സ് റേ എടുക്കാൻ കഴിയുന്ന ഡിജിറ്റൽ റേഡിയോഗ്രഫി സിസ്റ്റം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തന സജ്ജമായി​.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ റേഡിയോഗ്രഫി യൂണിറ്റ് സ്ഥാപിക്കുന്നത്.1.75 കോടി രൂപയാണ് ചെലവ്. ടി .ജെ. വിനോദ് എം .എൽ. എ യുടെ ഫണ്ടിൽ നിന്നാണ് തുക ലഭ്യമാക്കിയത്.

പുതി​യ സവി​ധാനം പ്രതി​പക്ഷ നേതാവ് രമേശ് ചെന്നി​ത്തല ഉദ്ഘാടനം ചെയ്തു. ടി .ജെ. വിനോദ് എം .എൽ. എ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം .പി, സബ് കളക്ടർ ഡോ.ഹാരിസ് റഷീദ് ആശുപത്രി സൂപ്രണ്ട് ഡോ. എ .അനിത, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ .കെ .ജോൺ,

ഡോ. ജുനൈദ് റഹ്മാൻ, കൗൺസിലർ കെ .വി. പി കൃഷ്ണകുമാർ , ആശുപത്രി വികസന സമിതി അംഗം എം. ആർ അഭിലാഷ് എന്നിവർ സംസാരിച്ചു.