
കൊച്ചി: പ്രവാസികളെ അവഗണിക്കുന്ന നയമാണ് കേരളത്തിലെ സർക്കാരിന്റേതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ പറഞ്ഞു. പ്രവാസികൾക്കു നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നോർക്ക എറണാകുളം മേഖല ഓഫീസിന് മുന്നിൽ പ്രവാസി കോൺഗ്രസ് എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ടോണി ചമ്മിണി, ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി അബ്ദുൾ ലത്തീഫ്, പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.എം.എം. സിദ്ധിഖ്, ഷീബ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.