 
പറവൂർ: സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാർഡുകൾ അഞ്ചെണ്ണം വടക്കേക്കരയ്ക്ക്, ജില്ലയിലെ മികച്ച കുട്ടികർഷക ഒന്നാം സ്ഥാനം പറവൂർ സെന്റ് അലോഷ്യസ് സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിനി കൃഷ്ണ തീർത്ഥക്കും രണ്ടാം സ്ഥാനം മൂത്തകുന്നം എസ്.എൻ.എം സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥി അർജുൻകൃഷ്ണക്കും ലഭിച്ചു. ഏറ്റവും മികച്ച പ്രധാന അദ്ധ്യാപികയ്ക്കുള്ള പുരസ്കാരവും ഒന്നാം സ്ഥാനവും വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് ഗവ. എസ്.എൻ.എം.എൽ.പി സ്കൂളിലെ പ്രധാന അദ്ധ്യാപിക പി.ജെ. വോൾഗ ടീച്ചർക്കും രണ്ടാം സ്ഥാനം ഇതേ സ്കൂളിലെ പി.വി. മീനാകുമാരി ടീച്ചർക്കും ലഭിച്ചു. മികച്ച വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം കൊട്ടുവള്ളിക്കാട് ഗവ. എസ്.എൻ.എം എൽ.പി സ്കൂളിനാണ്. ജില്ലയിലെ ആദ്യ തരിശുരഹിത ഗ്രാമ പഞ്ചായത്തായ വടക്കേക്കരയിലാണ് ഞ്ച് പുരസ്കാരങ്ങൾ. വീട്ടുവളപ്പിൽ പച്ചക്കറി കൃഷി മാതൃകാപരമായി നടപ്പിലാക്കിയതിനാണ് വിദ്യാർത്ഥി കർഷകർക്കുള്ള പുരസ്ക്കാരം നേടിയത്.