ആലുവ: മാറമ്പിള്ളി എം.ഇ.എസ് കോളേജും, താനൂർ സി.എച്ച്.കെ.എം ഗവ. ആർട്ട്‌സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി ഒക്ടോബർ 27 മുതൽ 29 വരെ കായിക വിദ്യാഭ്യാസ മേഖലയിലെ ഗവേഷണ വിഷയങ്ങളിൽ ദേശീയ സമ്മേളനം സംഘടിപ്പിക്കും.
അയർലണ്ടിലെ ലോങ്ങ് ഫോർഡ് കോളേജിന്റെ ഫൗണ്ടറും അയർലണ്ടിലെ ഇന്റർനാഷണൽ ബിസിനസ് പ്രൊഫസറുമായ വിൻസെന്റ് ഇംഗ്ലീഷ് ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് സംസ്ഥാന പ്രഡിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അദ്ധ്യക്ഷത വഹിക്കും.
കായികം, കായിക വിദ്യാഭ്യാസം, ഫിസിയോ തെറാപ്പി എന്നീ മേഖലകളിലെ ഉപരി പഠനത്തെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും, റിക്കവറി, വെൽനെസ് വിഷയങ്ങളെ കുറിച്ചും വിദഗ്ദ്ധർ സംസാരിക്കും. ചെൽസി ഫുട്‌ബോൾ ടീമിന്റെ വെൽനെസ് കൺസൽട്ടന്റ് വിനയ് മേനോൻ, പ്രൊഫ. ലോമ്‌നി മേനോൻ, ഡോ. ഫെറാ സഈദ് എന്നിവർ ക്ലാസെടുക്കും. വിവരങ്ങൾക്ക് ഫോൺ: 9995508893, 8111873453.