അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ വേദിക് ഐ.എ.എസ് അക്കാഡമിയുടേയും ഇറാം സ്‌കിൽസ് അക്കാഡമിയുടേയും സഹകരണത്തോടെ സിവിൽ സർവ്വീസ് ഓറിയന്റേഷൻ വെബിനാർ സംഘടിപ്പിക്കുന്നു.
ഞായറാഴ്ച 3 ന് ബെന്നി ബഹ്നാൻ എം.പി. ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടിപോൾ അദ്ധ്യക്ഷത വഹിക്കും. മഹാത്മഗാന്ധി, കണ്ണൂർ സർവ്വകലാശാലകളുടെ മുൻ വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ പ്രഭാഷണം നടത്തുമെന്ന് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ് അറിയിച്ചു.
എട്ടാം ക്ലാസ് മുതൽ മുകളിലേക്ക് പഠിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും വെബിനാറിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് : 8606821335, 9447037210