
അങ്കമാലി: കുടുംബശ്രീ അംഗങ്ങളെ കാർഷിക രംഗത്തേയ്ക്ക് ആകർഷിക്കുന്നതിനായി ജില്ലാ കുടുംബശ്രീ മിഷൻ ആവിഷ്‌കരിച്ച ' ഇറങ്ങി വാ മക്കളേ' നവകർഷക കാമ്പയിന് മൂക്കന്നൂരിൽ തുടക്കം.1000 നവ കർഷകർക്ക് വിത്തും ഗ്രോബാഗും നൽകും. ഹോളിഫ്ളവർ, കാബേജ്, തക്കാളി, വെണ്ട, മുളക് തുടങ്ങിയവയാണ് ആദ്യഘട്ടകൃഷി. ഉദ്ഘാടനം മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ നിർവഹിച്ചു.