snvlps-kallidal-
തുരുത്തിപ്പുറം എസ്.എൻ.വി എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു.

പറവൂർ: തുരുത്തിപ്പുറം എസ്.എൻ.വി എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മേഴ്സി സനൽകുമാർ, പ്രധാന അദ്ധ്യാപിക ഷീലിയ എ. സലാം, പി.ടി.എ പ്രസിഡന്റ് റിയ ജിയോ എന്നിവർ പങ്കെടുത്തു. വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 59 ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരം നിർമ്മിക്കുന്നത്.