പറവൂർ: ചിറ്റാറ്റുകര കൊവിഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് വാഷിംഗ് മെഷീൻ നൽകി. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് മെഡിക്കൽ ഓഫീസർക്ക് കൈമാറി. സെക്രട്ടറി കെ.എസ്. ജയ്സി ഭരണസമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.