കോലഞ്ചേരി: മണ്ണൂർ കോളനി നവീകരണ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്തംഗം കെ.പി വിനോദ്കുമാർ നിർവ്വഹിച്ചു. മഴുവന്നൂർ പഞ്ചായത്തംഗം ധന്യ ജയശേഖർ, കെ. കെ.ജയേഷ്, ബാബു എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വർഷിക പദ്ധതിയിൽപ്പെടുത്തി അഞ്ചു ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.