
കൊച്ചി: മുന്നണിക്ക് പുറത്തുള്ളവരുമായിസഖ്യം വേണ്ടെന്ന യു.ഡി.എഫ് തീരുമാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിജയമായി. യു.ഡി.എഫുമായി തെരഞ്ഞെടുപ്പ്സഖ്യമെന്ന വെൽഫെയർ പാർട്ടി അദ്ധ്യക്ഷൻ ഹമീദ് വാണിയമ്പലത്തിന്റെ പ്രഖ്യാപനത്തിൽ സമസ്തയും എസ്.വൈ.എസും മുസ്ലീംലീഗ് നേതൃത്വത്തെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
സമസ്ത മാനേജരും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ കെ.മോയിൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം മുസ്ലീംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയെ കണ്ട് സമസ്ത നേതാക്കളും സുന്നി പ്രമുഖരും ഒപ്പിട്ട കത്ത് കൈമാറിയിരുന്നു.
മതരാഷ്ട്ര വാദം ഉയർത്തുന്നവരുമായുള്ള സഖ്യം വലിയ ദോഷം ചെയ്യും. ഇത് മുസ്ലീംലീഗ് നേതൃത്വം ഗൗരവമായാണ് എടുത്തതെന്ന് മനസിലാക്കുന്നു. യു.ഡി.എഫ് തീരുമാനം അറിഞ്ഞ ശേഷം സംഘടന തലത്തിൽ ചർച്ച ചെയ്യും.
കെ. മോയിൻകുട്ടി
സെക്രട്ടറി
സുന്നി യുവജന സംഘം