black-day

കൊച്ചി: ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കരിദിനം ആചരിച്ചു. ജില്ലാ ഓഫീസിന് മുൻവശത്ത് നടന്ന ചടങ്ങിൽ ജില്ലാ സമിതി അംഗം സി.എ.സജീവൻ, ബി.ജെ.പി. ഭാഷ ന്യൂനപക്ഷ സെൽ ജില്ല കൺവീനർ കെ. വിശ്വനാഥൻ, ഒ.ബി.സി മോർച്ച ജില്ല വൈസ് പ്രസിഡന്റ് എൻ.വി.സുദീപ്, എക്സ് സർവ്വീസ്‌മെൻ ജില്ലാ കൺവീനർ വി.ജി. പ്രസാദ്, ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി. ജോർജ് വർഗീസ്, ബി.ജെ.പി. എറണാകുളം മണ്ഡലം കമ്മിറ്റി അംഗം പ്രമോദ് മോനപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.