കളമശേരി: കൊവിഡ് ബാധിതർക്കും പരിചരിക്കുന്നവർക്കും കൈത്താങ്ങായി രോഗമുക്തരുടെ കൂട്ടായ്മയായ കോവിഡ് വിന്നേഴ്‌സ്. കളമശേരിയിലെ രാജഗിരി എഫ്.എൽ.ടി.സിയിൽ രോഗവിമുക്തരായവരാണ് പി​ന്നി​ൽ. ചികിത്സയിലിരിക്കുന്നവർക്കും തങ്ങളെ പരിചരിച്ചവർക്കും ആത്മവിശ്വാസം പകരുന്നതിനും നന്ദി അറിയിക്കുന്നതിനുമായി ഒക്ടോബർ 25ന് രാവിലെ 11 മണിക്ക് കളമശേരി രാജഗിരി എഫ്.എൽ. ടി.സിയിൽ ഒത്തുചേരും. ഭക്ഷ്യ കിറ്റുകളും പഴ വർഗ്ഗങ്ങളും സമ്മാനിക്കുമെന്ന് കൊവിഡ് വിന്നേഴ്സ് ചെയർമാൻ അഷ്‌കർ ബാബു, ഓർഗനൈസിംഗ് സെക്രട്ടറി എൻ.ആർ. അശ്വതി എന്നിവർ അറിയിച്ചു.