
കളമശേരി: ആദിശങ്കര യൂണിവേഴ്സിറ്റിയിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് രണ്ടാം റാങ്ക് കരസ്ഥമാക്കിയ കളേളപ്പാടത്ത് കെ.കെ.തൻസിയക്ക് ഏലൂർ നഗരസഭയുടെ ഉപഹാരം ചെയർപേഴ്സൺ സി.പി.ഉഷ നൽകി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എ.ഡി. സുജിൽ, ടി ഷാവേണു, ചന്ദ്രമതി കുഞ്ഞപ്പൻ, ലീലാ ബാബു, സിജി ബാബു, വി.എ.ജെസ്സി എന്നിവർ പങ്കെടുത്തു.