കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഗുരുമണ്ഡപത്തിൽ പൂജവെയ്പ്പ് നടത്തി. ഗുരു മണ്ഡപം മേൽശാന്തി ദേവദാസ് ശാന്തി കാർമികത്വം വഹിച്ചു. യൂണിയൻ കൺവീനർ സജിത് നാരായണൻ ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. ഏകോപന സമിതി വൈസ് ചെയർമാൻ കെ.എൻ.സുകുമാരൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ സജാദ് രാജൻ കൺവീനർ അഭിജിത് ഉണ്ണികൃഷ്ണൻ, ശ്യാംജിത്ത്, സുബിൻ, ബിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.