tra
കർഷകമോർച്ച പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടർപൂജ നടത്തുന്നു.

കുറുപ്പംപടി: കാർഷിക പരിഷ്കരണ നിയമം പാസാക്കി കർഷക സമൂഹത്തെ സംരക്ഷിച്ച മോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടും, ട്രാക്ടർ കത്തിച്ചുകൊണ്ട്, നുണപ്രചരണങ്ങൾ നടത്തി, മോദി സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന ദുഷ്ടശക്തികൾക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും, കർഷകമോർച്ച പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടർ പൂജ നടത്തി. ജില്ല പ്രസിഡന്റ് വി.എസ്.സത്യൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സത്യൻ മേതല അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുമാർ കളമശേരി കർഷകനായ ആൻറുവിനെ പൊന്നാടയണിച്ച് ആദരിച്ചു. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം സുരേഷ് വിളാവത്ത്, ന്യൂനപക്ഷ മോർച്ച മണ്ഢലം പ്രസിഡന്റ് ജയ്സൺ പുല്ലുവഴി, കർഷകമോർച്ച മണ്ഢലം വൈസ് പ്രസിഡൻറുമാരായ കെ. സത്യപാൽ, എം.എസ്. അനൂപ് , മണ്ഡലം സെക്രട്ടറി കെ.കെ. വേണു, മണ്ഡലം ജനറൽ സെക്രട്ടറി സുനിൽകുമാർ, ട്രഷറർ സന്തോഷ് മോസ്കോ തുടങ്ങിയവർ സംസാരിച്ചു.