കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ അനാസ്ഥയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ഹൈബി ഈഡൻ എം.പി പറഞ്ഞു. അനാസ്ഥകളുടെ നീണ്ട നിരയാണ് മെഡിക്കൽ കോളേജിൽ നിന്നും ഒരോ ദിവസവും പുറത്ത് വരുന്നത്. ജനങ്ങൾ വലിയ പ്രതിസന്ധിയുടെ നടുവിൽ നില്ക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട സ്ഥാപനത്തിൽ സംഭവിക്കുന്ന ഇത്തരം വീഴ്ചകൾ ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കും. അന്വേഷണങ്ങൾ അട്ടിമറിക്കുവാനാണ് ശ്രമം. സുതാര്യമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും ഹൈബി പറഞ്ഞു.