sol
പുരപ്പുറ സോളാർ പ്ളാന്റിന്റെ ഉദ്ഘാടനം ഹോർട്ടികോപ്പ് ചെയർമാൻ വിനയൻ നിർവഹിക്കുന്നു

കൊച്ചി: ഊർജ കേരള മിഷന്റെ കീഴിൽ സംസ്ഥാനസർക്കാരും കെ.എസ്.ഇ.ബി ലിമിറ്റഡും സംയുക്തമായി ആരംഭിച്ച സൗര പുരപ്പുറ സോളാർ പദ്ധതിയുടെ എറണാകുളം ജില്ലയിലെ പൂർത്തീകരിച്ച സോളാർ പ്ലാൻറിന്റെ സ്വിച്ച് ഓൺ കർമ്മം ഹോർട്ടി കോർപ്പ് ചെയർമാനും സംവിധായകനുമായ വിനയൻ നിർവഹിച്ചു. കെ.എസ്.ഇ.ബി എറണാകുളം ഡപ്യൂട്ടി ചീഫ് എൻജിനീയർ മുഹമ്മദ് കാസിം , എസിക്യൂട്ടീവ് എൻജിനീയർ സുനിത ഖീലെ തുടങ്ങിയവർ പങ്കെടുത്തു. 500 മെഗാവാട്ട് പുരപ്പുറ സോളാറിൽ നിന്നും ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് പാലാരിവട്ടം സെക്ഷൻ ഓഫീസിന്റെ കീഴിൽ നേതാജി റോഡിലുള്ള സജി ജേക്കബ്ബിന്റെ വീട്ടിലെ സോളാർ പ്ലാന്റിലൂടെ സാദ്ധ്യമാകുന്നത്