കോലഞ്ചേരി: വൈസ് മെൻസ് ക്ലബിന്റെ നേതൃത്വത്തിൽ കറുകപ്പിള്ളി ത്ലായി കുളം പാടശേഖരത്തിൽ കൃഷിയിറക്കുന്നു. മുൻ ഏരിയാ പ്രസിഡന്റ് വി.എ തങ്കച്ചൻ വിത്തു വിതച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുജിത്ത് പോൾ ഭാരവാഹികളായ ലിജോ ജോർജ്ജ്, രഞ്ജിത് പോൾ, ബിനോയ് .ടി ബേബി, ഡോ.ജിൽസ് എം ജോർജ് ,പോൾസൺ പോൾ, ജെയിംസ് പാറക്കാട്ടിൽ, ജിബി പോൾ തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് ഏക്കർ പാടശേഖരത്തിലാണ് കൃഷി. ഇതിനോട് ചേർന്ന് പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.