കൊച്ചി: എറണാകുളം ഗവ:ലാ കോളേജിൽ പഞ്ചവത്സര എൽ.എൽ.ബി/ത്രിവത്സര എൽ.എൽ.ബി കോഴ്‌സുകളിലേക്ക് ഒക്‌ടോബർ 27ന് രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.അസൽ സർട്ടിഫിക്കറ്റുകളുമായി (ടി.സി, എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് തുടങ്ങിയവ) 10.30 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. അന്ന് തന്നെ ഫീസ് അടച്ച് പ്രവേശനം നേടണം.