mzr
മഴുവന്നൂർ പഞ്ചായത്ത് പുതുക്കി നിർമ്മിച്ച ജവാൻ രാജേഷ് മെമ്മോറിയൽ സ്റ്റേഡിയം എം.എൽ.എ വി.പി സജീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് പുതുക്കി നിർമ്മിച്ച ജവാൻ രാജേഷ് മെമ്മോറിയൽ സ്റ്റേഡിയം എം.എൽ.എ വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അനു.ഇ വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈനി കുര്യാക്കോസ്, നളിനി മോഹൻ, കെ.വി എൽദോ, ടി. ഒ പീറ്റർ എന്നിവർ സംസാരിച്ചു. 20 ലക്ഷം രൂപ മുടക്കിയാണ് സ്റ്റേഡിയം പുനർ നിർമ്മിച്ചത്.