കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദ, പി.ജി കോഴ്സുകളിൽ പട്ടിക ജാതി, പട്ടിക വർഗക്കാർക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
പട്ടികജാതിയിൽ ബിരുദ വിഭാഗത്തിൽ മൂന്ന്, പി.ജി വിഭാഗത്തിൽ എട്ട് ഒഴിവും, പട്ടികവർഗ വിഭാഗത്തിൽ യു.ജി വിഭാഗത്തിൽ 16, പി.ജി വിഭാഗത്തിൽ നാല് ഒഴിവുകളുമുണ്ട്.
30 ന് മുമ്പ് കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കുയോ കോളേജ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണം.