കൂത്താട്ടുകുളം: നഗരത്തിൽ അവശ നിലയിൽ കണ്ടെത്തിയ വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം പഴയ മാർക്കറ്റിലായിരുന്നു ഇവർ. കൂത്താട്ടുകുളം ഗവ. ആശുപത്രിയിലെ ഡോക്ടർ ബിനു ഷേണായിയുടെ നേതൃത്വത്തിൽ
ആരോഗ്യ പ്രവർത്തകർ കൊവിഡ് പരിശോധന നടത്തിയശേഷം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐ.സി.യു സൗകര്യം ഇല്ലാത്തതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൊവിഡ് നെഗറ്റീവാണ്. നാളുകളായി ടൗണിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നുവെന്ന് ഇവർ. രണ്ടു ദിവസമായി കിടപ്പിലായിട്ട്. രാമപുരം സ്വദേശിനിയാണെന്ന് പറയപ്പെടുന്നു.