കാലടി: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ മണപ്പാട്ട് ചിറയുടെ അറ്റകുറ്റപണികൾക്ക് ജലസേചന വകുപ്പ് 40 ലക്ഷം രൂപ അനുവദിച്ചു. കപ്പേള ഭാഗത്ത് കുളിക്കടവ് മെയിന്റനൻസ് ബണ്ടിന്റെ ചോർച്ച മാറ്റുന്നതിനും ഗുരുമന്ദിരത്തിന് സമീപത്തെ കുളിക്കടവ് നിർമ്മിക്കുന്നതിനുമാണ് തുക.