തൃപ്പൂണിത്തുറ: മത്സ്യബന്ധനത്തിന് തടസമായ പോളപ്പായൽ നീക്കം ചെയ്യുക, തീരദേശസംരക്ഷണ നിയമത്തിൽനിന്ന് മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദയംപേരൂരിലെ ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ കായൽനിൽപ്പ് സമരം സംഘടിപ്പിച്ചു. ഫിഷർമെൻ കോളനിയിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി നായർ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി. രംഗനാഥൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. കാർത്തികേയൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഹണീഷ് ഉണ്ണി, അഖിൽരാജ്, സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.