prabhu

വൈപ്പിൻ : വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആൾ കൊവിഡ് ബാധിച്ച് മരണമടഞ്ഞു . പള്ളിപ്പുറം കോവിലകത്തുംകടവ് പടിഞ്ഞാറ് മാലിയിൽ പരേതനായ ഗംഗാധരന്റെ മകൻ പ്രഭു (54) ആണ് മരിച്ചത്.

എസ്.എൻ.ഡി.പി യോഗം പള്ളിപ്പുറം ശാഖ പ്രസിഡണ്ടും വൈപ്പിൻ യൂണിയൻ ചിട്ടീസ് ജീവനക്കാരനുമായിരുന്നു. ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെയാണ് മരണം. പ്രോട്ടോകോൾ പാലിച്ച് ചെറായി പൊതുശ്മശാനത്തിൽ സംസ്‌ക്കരിച്ചു. ഭാര്യ : എൽദ. മക്കൾ : അതുല്യ, അനഘ.