വൈപ്പിൻ: കത്തിക്കുത്തിൽ പരിക്കേറ്റ സഹോദരങ്ങളെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരുക്കുംപാടം മങ്ങാട്ട് വീട്ടിൽ ഷാജി( 48), സഹോദരൻ ഷർലോക്ക് (52) എന്നിവർക്കാണ് കുത്തേറ്റത്. വ്യാഴാഴ്ച വൈകുന്നേരം മുരുക്കുംപാടത്ത് വെച്ചാണ് സംഭവം.

പറവൂർ മങ്കുഴി ബിജു ഡൊമിനിക്ക് (46 ) എന്നയാളെ ഞാറക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുരുക്കുംപാടം മേഖലയിലെ മത്സ്യ ബന്ധന ബോട്ട് തൊഴിലാളിയാണ് പ്രതി. മുരുക്കുംപാടത്തെ വാടക വീട്ടിൽ കിടന്നു ഉറങ്ങുന്നതിനിടെ സഹോദരങ്ങൾ എത്തി ഏതോ കാര്യം സംസാരിച്ച് തർക്കമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നുവത്രേ.

വയറിനും തോളിനും കുത്തേറ്റ ഷാജിയെ വ്യാഴാഴ്ച രാത്രി തന്നെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷർലക്കിനു തലക്കാണ് പരിക്ക്.