1
പത്തായി

തൃക്കാക്കര : തമിഴ്നാട് സ്വദേശിനിയായ യുവതി ടാങ്കർ ലോറിക്കിടയിൽപ്പെട്ടു മരിച്ചു. സീപോർട്ട് എയർപോർട്ട് റോഡിൽ കാക്കനാടിന് സമീപം ഈച്ച മുക്കിൽ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം.തമിൾനാട് കരൂർ സ്വദേശി ബാലുവിന്റെ ഭാര്യ പത്തായി (23) ആണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇവർ ഇന്നലെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോകുമ്പോഴാണ് ഇരുമ്പനം ഭാഗത്തു നിന്നെത്തിയ പെട്രോളിയം ടാങ്കറിനടിയിൽപ്പെട്ടത്.മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.