കൊച്ചി: തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന മണ്ണൂപാടം പാർക്ക് റോഡ് ഉദ്ഘാടനവേദിയിൽ കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം നടന്നെന്ന് ആരോപിച്ച് എൻ.ഡി.എ പരാതി നൽകി. സർക്കാർ പ്രഖ്യാപിച്ച 144 നിലനിൽക്ക ഭരണ പ്രതിപക്ഷ കൗൺസിലർമാർ ഉൾപ്പെടെ നൂറിനു മുകളിൽ പേർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനെതിരെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ബി.ഡി.ജെ.എസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ, ബി.ജെ.പി ഐ.ടി സെൽ മണ്ഡലം കൺവീനർ ആർ. രാജേഷ് എന്നിവർ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർക്കും ജില്ലാ കലക്ടർക്കുമാണ് പരാതി നൽകിയത്.അഞ്ചു പേർ ചേർന്ന് നടത്തുന്ന സമരങ്ങൾക്കെെതിര കേസെടുക്കുന്ന പൊലീസ് സുപ്രധാന പദവിയിൽ ഇരിക്കുന്നവർ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി. സതീശൻ ആവശ്യപ്പെട്ടു.