കൊച്ചി: പീഡനക്കേസിലെ പ്രതി ബിഷപ്പ് ഫ്രങ്കോയെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തുവന്ന മെത്രാൻ സംഘങ്ങൾ സ്റ്റാൻസ് സ്വാമിയെന്ന വയോധികനുവേണ്ടി ശബ്ദമുയർത്താത്തത് അത്ഭുതപ്പെടുത്തുന്നതാണെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ പറഞ്ഞു. സ്റ്റാൻ സ്വാമിയും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തിൽ കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.ഫാ. സ്റ്റാൻ സ്വാമിയ്ക്ക് ജാമ്യം നിഷേധിക്കപ്പെട്ടത് അപലപനീയമാണെന്ന് ഉദ്ഘാടനം ചെയ്ത ഫാ. ഡോമിനിക് പത്യാല പറഞ്ഞു. രണ്ടാഴ്ചയിലേറെയായി കരിനിയമങ്ങളുടെ പേരിൽ 83 വയസു പിന്നിട്ട വൈദികനെ തടങ്കലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഷൈജു ആന്റണി, അഡ്വ വർഗീസ് പറമ്പിൽ, ജോർജ് കട്ടിക്കാരൻ, സ്റ്റാൻലി പൗലോസ്, വി.ജെ. പൈലി, ജേക്കബ് മാത്യു തുടങ്ങിയവർ സംസാരിച്ചു.