edu

കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും അദ്ധ്യാപക നിയമനത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നു ഇന്റർചർച്ച് കൗൺസിൽ വിദ്യാഭ്യാസ കമ്മിഷൻ ആവശ്യപ്പെട്ടു.
2016-17 മുതൽ അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ല. 2013-14 മുതൽ പുതിയ കോഴ്‌സുകളിൽ അദ്ധ്യാപക നിയമനത്തിന് ഉത്തരവുകൾ നൽകിയിട്ടില്ല. 2014-15 ൽ അനുവദിച്ച ഹയർ സെക്കൻഡറി സ്‌കൂളുകളിലും പുതിയ ബാച്ചുകളിലും അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചിട്ടില്ല. ചലഞ്ച് ഫണ്ട് പദ്ധതിയിൽ സ്വകാര്യ സ്‌കൂളുകളോട് അനുഭാവപൂർവമായ നിലപാട് സ്വീകരിക്കുന്നില്ല.

സ്വകാര്യ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോടു കാണിക്കുന്ന നിഷേധാത്മക സമീപനവും വിവേചനവും പിൻവലിച്ച് പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

വെബിനാർ ഇന്റർചർച്ച് കൗൺസിൽ ചെയർമാൻ കർദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായിരുന്നു.