seva

കൊച്ചി : ഭാരതത്തിലെ ആചാര, അനുഷ്ഠാനങ്ങളും ആഘോഷങ്ങളും മാനവികതയുമായി ബന്ധപ്പെട്ടതാണെന്ന് നൊച്ചിമ ഹൈന്ദവ സേവാശ്രമം മഠാധിപതി സ്വാമി പുരന്ദരാനന്ദ മഹാരാജ് പറഞ്ഞു. കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ നവരാത്രി ആഘോഷത്തിന്റെ പൂജവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മമവിശ്വാസത്തിന്റെയും ജ്ഞാന സമ്പാദനത്തിന്റെയും സമൂഹപുരോഗതിയുടെയും ദീർഘവീക്ഷണമാണ് നവരാത്രിയെന്ന് സ്വാമി പറഞ്ഞു.

ധ്യാനകേന്ദ്രത്തിന്റെ ഉദ്ഘാടനം സ്വാമി നിർവ്വഹിച്ചു. സി.എസ്. മുരളീധരൻ, മാ ജ്യോതിർമയി, ഗുരുപ്രിയ മാതാ, പി.എസ്. ഗീതാകുമാരി, ടി.വി.ജി. രാജാറാം ഷേണായ്, കെ.എൻ.കർത്താ, വി. രാജീവ്, സി.ജി. രാജഗോപാൽ, കെ.ജി. വേണുഗോപാൽ, പി.വി. അതികായൻ എന്നിവർ സംബന്ധിച്ചു.