
• കേരളത്തിൽ ആകെ കൺസൾട്ടേഷൻ 15,988
തൃക്കാക്കര: കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ചേർന്ന് ആരംഭിച്ച ഇ സഞ്ജീവനി, ഇ സഞ്ജീവനി ഒ.പി.ഡി എന്നീ ടെലി മെഡിസിൻ പ്ലാറ്റ്‌ഫോമുകൾ വഴി ഇന്ത്യയിൽ ആകെ 1.5 ലക്ഷം ടെലികൺസൾട്ടേഷൻ. ഇതിൽ കേരളത്തിന് അഞ്ചാം സ്ഥാനം.
2019 നവംബറിൽ ആരംഭിച്ച ടെലിമെഡിസിൻ പ്ലാറ്റ്‌ഫോം 23 സംസ്ഥാനങ്ങളിൽ ലഭ്യമാണ്. ആകെ 1,58,000 പേർ ഡോക്ടർമാരുമായി സംഭാഷണം നടത്തി. ഇതിൽ 67,000 പേർ ഇ സഞ്ജീവനി വഴി ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലും 91,000 ഇ സഞ്ജീവനി ഒപിഡി വഴിയുമാണ്.
നിലവിൽ ശരാശരി 5000 കൺസൾട്ടേഷനുകളാണ് ഈ പ്ലാറ്റ്‌ഫോമുകൾ വഴി നൽകുന്നത്.
• തമിഴ്‌നാട് (32,035)
• ആന്ധ്രാ പ്രദേശ് (28,960)
• ഹിമാചൽ പ്രദേശ്(24,527)
• ഉത്തർ പ്രദേശ് (20,030)
• കേരളം(15,988)
• ഗുജറാത്ത് (7127)
• പഞ്ചാബ് (4450)
• രാജസ്ഥാൻ (3548)
• മഹാരാഷ്ട്ര (3284)
• ഉത്തരാഖണ്ഡ് (2596)