 
കുറുപ്പംപടി: ഫാ.സ്റ്റാൻ സ്വാമിയെ അകാരണമായി തടങ്കലിൽ വച്ചിരിക്കുന്നു എന്നാരോപിച്ചും അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കുറുപ്പംപടി ഗലീലിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു. മുടിക്കരായിയി സെന്റ് പീറ്റേഴ്‌സ് ആൻഡ് പോൾസ് പള്ളി വികാരി ഫാ. ജോസ് പുത്തൂർ പ്ലക്കാഡുകൾ കൈമാറി. ഗലീലിയ ചാറിറ്റബിൾ ട്രസ്റ്റ് ചെയർമാനും കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ഫാ. മാത്യൂസ് കണ്ടോന്ത്രയ്ക്കൽ ഉദ്ഘാടനം ചെയ്തു. സൺഡേ സ്‌കൂൾ ഇൻസ്‌പെക്ടർ ബിനു പി. ജോൺ, മാത്യൂസ് നിരവത്ത്, ബിജു തുരുത്തി, ബെന്നി തെക്കെ മാലിൽ, തോമസ് മണ്ഡപത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.