പറവൂർ: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ അപൂർവനേട്ടം കൈവരിച്ചു. അപകടത്തിൽ മുഖത്തെ താടിയെല്ലിന് പരിക്ക് പറ്റിയ കൊടുങ്ങല്ലൂർ സ്വദേശി അറയ്ക്കൽ വീട്ടിൽ അഷ്‌റഫ് (34) നാണ് മാക്സിലോഫേഷ്യൽ സർജൻ ഡോ. നഹാസ് മുഹമ്മദാലിയുടെയും ഇ.എൻ.ടി സർജൻ ഡോ. പ്രശോഭ് ശങ്കറിന്റെയും നേതൃത്വത്തിൽ താക്കോൽദ്വാര ശസ്തക്രിയ നടത്തിയത്.