nelkrishi-
കിഴക്കുംപുറത്ത് നടന്ന വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് നിർവഹിക്കുന്നു

പറവൂർ: വാർദ്ധക്യത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളും കൊവിഡിന്റെ വിരസതയെല്ലാം മാറ്റി വച്ച് കൃഷിയിടത്തിൽ നെല്ലുവിളയിച്ച് മാതൃകയായി ചേന്ദമംഗലം കിഴക്കുംപുറത്തെ വൃദ്ധ ദമ്പതികൾ. ചേന്ദമംലം പഞ്ചായത്തിലെ കിഴക്കുംപുറത്തെ പൂവമ്പിള്ളി വീട്ടിൽ തിലകൻ - കുമാരി ദമ്പതികളാണ് തങ്ങളുടെ ഇരുപത്തിയഞ്ച് സെന്റ് പുരയിടത്തിൽ നെൽകൃഷി നടത്തി അവർക്കാവശ്യമായ അരി ഉൽപാദിപ്പിച്ചത്. ഏഴുപത് വയസിന് മേൽ പ്രായമായ ഈ ദമ്പതികൾ ചേന്ദമംഗലം പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെയാണ് ഉമ ഇനത്തിൽപ്പെട്ട നെല്ല് വിതച്ചത്. കൃഷിക്കാവശ്യമായ നിലം ഒരുക്കിയതും വിത്ത് വിതച്ചതും നെല്ല് കൊയ്തതും എല്ലാം ദമ്പതികൾ തിനിച്ചാണ്. കൊയ്ത്തിന് ശേഷം ആ നിലത്തിൽ പഞ്ചായത്ത് നടപ്പിലാക്കുന്ന പച്ചക്കറി ഗ്രാമം പദ്ധതിയുടെ ഭാഗമായി ക്യാബേജ്, ക്വാളി ഫ്ലവർ, തക്കാളി, മുളക്, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയുടെ കൃഷി ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് ഇവർ. കിഴക്കുംപുറത്ത് നടന്ന വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത സ്റ്റാലിൻ, കൃഷി ഓഫീസർ പി.സി. ആതിര, കൃഷി അസിസ്റ്റന്റ് പി.ജെ. സിജി, കർഷകരായ തിലകൻ ഭാര്യ കുമാരി തുടങ്ങിയവർ പങ്കെടുത്തു.