കരുമാല്ലൂർ: കോൺഗ്രസ് നേതാവും കരുമാല്ലൂർ പഞ്ചായത്ത് അംഗവുമായിരുന്ന പി.കെ. അബ്ദുൾ കരീം അനുസ്മരണ ദിനം കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് ബാബു മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. അലി അദ്ധ്യക്ഷത വഹിച്ചു. ടി.എ. നവാസ്, വി.ഐ. കെരീം, കെ.ആർ. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.