ആലങ്ങാട്: പാനായിക്കുളം ഗവ. എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന പാചകപ്പുരയുടെയും ഡൈനിംഗ് ഹാളിന്റെയും തറക്കല്ലിടൽ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ നിർവഹിച്ചു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്സിംഗ് അദ്ധ്യക്ഷത വഹിച്ചു. വിജു ചുള്ളിക്കാട്, വർഗീസ് കോളരിക്കൽ, ഹമീദ്ഷാ, സുനിൽ തിേ
രുവാല്ലൂർ, പി.കെ. സുരേഷ് ബാബു, ഹെഡ്മിസ്ട്രസ് ഇൻചാർജ് ജൂഡി മാത്യു തുടങ്ങിയവർ പങ്കെടുത്തു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്.