kuttukadu-road
കൂട്ടുകാട് – കുറ്റിക്കാട് റോഡിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ: ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡും ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കൂട്ടുകാട് – കുറ്റിക്കാട് റോഡിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. അനൂപ്, എ.ഐ. നിഷാദ്, ജസ്റ്റിൻ തച്ചിലേത്ത്, സി.യു. ചിന്നൻ, വി.ആർ. ജെയിൻ, പി.സി. നീലാംബരൻ, ഷിബു ചേരമാൻതുരുത്തി, ആഗസ്റ്റിൻ ആലപ്പാട്ട്, പി.കെ. ഗോപി തുടങ്ങിയവർ പങ്കെടുത്തു. വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 21.50 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.