നെടുമ്പാശേരി: ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് ശില്പശാല ജില്ല വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷോർ ഒലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി സി. സുമേഷ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ലതാ ഗംഗാധരൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സേതുരാജ് ദേശം, സെക്രട്ടറി വിനോദ് നെടുവന്നൂർ, മഹിള മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കമലം ടീച്ചർ, സരസ്വതി മണികണ്ഠവിലാസം, സി.ഡി. രവി, ഒ.സി. ഉണ്ണി, പ്രസന്നകുമാർ, സുനിൽ കപ്രശ്ശേരി, ശിവദാസ്, സാബു, കണ്ണൻ തുരുത്ത്, ബിനീഷ് ഹരി എന്നിവർ സംസാരിച്ചു.