santhoshkumar-ac
ബി.ജെ.പി കീഴ്മാട് ആറാം വാർഡ് കമ്മറ്റി സംഘടിപ്പിച്ച നില്പു സമരം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ മനയ്ക്കക്കാട് - ഡോൺ ബോസ്ക്കോ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആറാം വാർഡ് കമ്മറ്റി സംഘടിപ്പിച്ച നില്പു സമരം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ.സി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനൽ മനയ്ക്കക്കാട് അദ്ധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച മണ്ഡലം സെക്രട്ടറി അനൂപ് ചുണങ്ങംവേലി, യുവമോർച്ച നേതാക്കളായ ശ്രീജിത്ത്, രജിത്ത്, സിജു, റഫീഖ് കരിഞ്ചേരി, തങ്ക പരമു തുടങ്ങിയവർ നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവൻ, മൃഗാശുപത്രി, രാജഗിരി ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് ചാലയ്ക്കൽ ബലിപ്പറമ്പ്, മനയ്ക്കക്കാട് ഭാഗത്തെ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഉപകാരപ്പെടുന്ന റോഡിന്റെ ടാറിംഗാണ് പാതിവഴിയിൽ നിലച്ചുകിടക്കുന്നത്.