ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ വിവിധ പി.ഡബ്ളിയു.ഡി റോഡുകളുടെ പുനരുദ്ധാരണത്തിനായി 4.80 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ചൂണ്ടി - പുക്കാട്ടുപടി റോഡിന് 1.80 കോടി, കൊച്ചിൻ ബാങ്ക് കവല - മണലിമുക്ക് റോഡിന് 1.80 കോടി, പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ ബാങ്ക് ജംഗ്ഷൻ മുതൽ തോട്ടുമുഖം പാലം വരെ നന്നാക്കുന്നതിന് 1.20 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.