ku
വിജയദശമി ആഘോഷങ്ങൾക്ക് കുന്നത്തുനാട് യൂണിയൻ കൺവീനർ സജിത് നാരായണൻ ഭദ്രദീപം കൊളുത്തി സമാരംഭം കുറിക്കുന്നു.

കുറുപ്പംപടി : എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ യൂത്ത്മൂവ്മെന്റി​ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിജയദശമി ആഘോഷത്തിന് യൂണിയൻ കൺവീനർ സജിത് നാരായണൻ ഭദ്രദീപം കൊളുത്തി സമാരംഭം കുറിച്ചു. ഇന്ന് രാവിലെ പൂജയെടുപ്പോടെ സമാപിക്കും.

പരിപാടികൾക്ക് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ , എം എ രാജു എന്നിവർ നേതൃത്വം നൽകും. യൂത്ത്മൂവ്മെന്റ് ചെയർമാൻ സജാത് രാജൻ, കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ ഏകോപന സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.